Posts

Nazism vs Socialism

Nazism vs Socialism Adolf Hitlerഉം നാസികളും Socialist ആണ് എന്ന മണ്ടത്തരം ഒരുവൻ പൊതുവേദിയിൽ അരുൾ ചെയ്യുന്നത് കണ്ടു. അത് തിരുത്തികൊടുക്കണം എന്ന് തോന്നി അതുകൊണ്ട് എഴുതുന്നു. German Workers Partyയുടെ ഉത്ഭവകാലത്തു മുന്നോട്ടു വെച്ചിരുന്ന ആശയങ്ങൾ മിക്കതും anti-capitalist ആയിരുന്നു, Rhetoric മൊത്തത്തിൽ Egalitarianഉം ആയിരുന്നു.(നോട്ട് ദി പോയിന്റ് ) Individual Rightsനേക്കാൾ പ്രാധാന്യം common interestsനു നൽകിയിരുന്നു. പക്ഷെ Hitlerന്റെ മുഖ്യ എതിരാളികൾ എന്നും ജർമനിയിലെ ഇടതുപക്ഷ പാർട്ടി ആയ Social Democratic Party ആയിരുന്നു. World War Iനു ശേഷം ജർമൻ ജനതയുടെ അപമാനത്തിനും കാരണമായ Treaty of Versailles നു വഴങ്ങിക്കൊടുക്കുകയും ഒപ്പിടുകയും ചെയ്തത് Social Democrats ആയിരുന്നു. Hitler ന്റെ വീക്ഷണത്തിൽ Treaty of Versailles മൂലം Germany അനുഭവിച്ച സാമ്പത്തികചൂഷണവും അപമാനത്തിനും കൂട്ട് നിന്നവർ ആയിരുന്നു German Jews. ഈ rhetoricനു Czechoslovakiaയിലും Austriaയിലും support ഉണ്ടെന്നു മനസിലാക്കിയ Hitlerന്റെ tactical നീക്കം ആയിരുന്നു 1920ൽ പാർട്ടിയുടെ പേരിനു മുന്നിൽ National Socialist എന്ന വാക്കുകളും ച...

ആവർത്തനം

ആവർത്തനം അവന്റേത് ഒരു ചെറിയ തലയാണ്. ചെറുപ്പത്തിലേ അത് പറഞ്ഞു അവൾ അവനെയൊരുപാട് കളിയാക്കിയിട്ടുണ്ട്.. തവിടു കൊടുത്തു വാങ്ങിയതാണ് എന്നുള്ള അവന്റെ കളിയാക്കലിനു ബദലായി.. അതു കേട്ടവൻ നിരാശനായ് കുഞ്ഞുമുഖം ചുവപ്പിച്ചു ദൂരേക്കു നോക്കിയിരിക്കും... രക്തമൊലിക്കുന്ന  ആ ചെറിയ തലയോട്ടി അവൾ ശരീരത്തോട് ചേർത്ത് വെച്ചു. ചുറ്റും അന്ധതയെ വെല്ലുന്ന കൂരിരുട്ട്. ശിരസറ്റ ശരീരം നോക്കി അവൾ  വാവിട്ടു കരഞ്ഞു.. ഇരുട്ടിലാനിലവിളി പ്രതിധ്വനിച്ചു. അവൾ ഞെട്ടിയെഴുന്നേറ്റു.. സമയം നാലര.. കോഴിയുടെ കൂവൽ അസഹനീയമായി തോന്നി.. നാശം.. എന്തൊരു സ്വപ്നമാണ്..  ഒരുപക്ഷേ ഇന്നലെ രാത്രിയിലെ ചില തുറന്നു പറച്ചിലുകളാവും ഇങ്ങനെയൊരു ഭയം തോന്നിപ്പിച്ചത്..                   ******** ഗാഢമായ വായനയിലായിരുന്ന അവളെ ഒരു ഫോൺ കോൾ വിളിച്ചുണർത്തി.. അനിയൻകുഞ്ഞനാണ്.. ദിവസവും വിളിക്കും..ചിലപ്പോൾ മണിക്കൂറുകൾ നീണ്ടുപോകും സംസാരം.. സമയക്കുറവ് കാരണം പരാതിപ്പെട്ടാൽ രണ്ടു ദിവസം മിണ്ടാതെയിരിക്കും..പിന്നെ മൂന്നാം ദിവസം, രണ്ടു ദിവസത്തെ കടം വീട്ടലുമായി ദീർഘമായ കഥ പറച്ചിൽ തുടരും... അവന്റെ ഏവും വലിയ സുഹൃത്ത് ചേച...

രോമങ്ങൾ

രോമങ്ങൾ അങ്ങനെ അവരുടെ സംസാരവിഷയം  രോമങ്ങളെക്കുറിച്ചായി .  തലയിലും പുരികങ്ങളിലും കൺപോളകളിലും നാസാദ്വാരങ്ങളിലും കക്ഷങ്ങളിലും സ്വകാര്യ ഭാഗങ്ങളിലും തുടങ്ങി ശരീരമാസകലം രോമങ്ങളാണല്ലോ.. സർവ്വം  രോമമയം..  നേർത്ത മുടി..  "മനുഷ്യനുള്ള നാൽപ്പത്തിയാറ് ക്രോമസോമിൽ ഏതോ ഒരു ജീൻ കാരണമായ്  ഏതൊക്കെയോ  ഹോർമോണുകൾ .. അവയുടെ പ്രവർത്തനത്തിന്റെ ഫലമായ്  മുഖത്തു തഴച്ചു വളരുന്ന  ഇൗ പറയപ്പെടുന്ന രോമക്കൂട്ടം പ്രഥമ ദൃഷ്ട്യാ ഒരു ആഢ്യത്തവും പൗരുഷ പ്രതീകവുമാണ്" "ഇല്ലാത്തവൻ എതിർ ലിംഗത്തിന്റെ പേരാൽ തഴയപ്പെടുന്നു... അവന്റെ ആസക്തികൾക്കോ സുന്ദരിയായ സ്ത്രീയെ സ്വപ്നം കണ്ടു കൊണ്ട് ഒരു രാത്രി അവൻ പുറന്തള്ളുന്ന ശുക്ലങ്ങളുടെ അകാല മരണത്തെ കുറിച്ചോ ആരും തന്നെ ചിന്തിക്കാറുമില്ല" "ഇൗ സംഭാഷണം അങ്ങനെയുള്ളവർക്ക് ഒരു സ്തുതി ഗീതമാകട്ടെ!!.  "ആകട്ടെ"!!  അവർ ശബ്ദമുയർത്തി ചിരിച്ചു..  "താങ്കൾ പറഞ്ഞു തുടങ്ങൂ.. ആമുഖം അവസാനിച്ചിരിക്കുന്നു.". അനുവാദം ലഭിച്ച കണക്കേ ഒന്നാമൻ പറഞ്ഞു,  "നോക്കൂ സുഹൃത്തേ,  നമുക്ക് രണ്ടു പേർക്കും ധാടിയുണ്ട്. അതുകൊണ്ട് തന്നെ നമ്മൾ തമ്മിൽ സംസാരിക്കുമ്പോൾ ഒ...

ഒരു ബംഗളുരു യാത്ര

9 മണിക്കാണ് ട്രെയിൻ . . അനിയത്തിയുടെ നീറ്റ് എക്സാം കഴിഞ്ഞ ഉടനെ അവിടെ നിന്നും പരക്കം  പാഞ്ഞാൽ  മാത്രമേ കൃത്യ സമയത്തു   യശ്വന്ത്പൂർ റെയ്ൽവേസ്റ്റേഷനിൽ  എത്തുകയുള്ളു . ബംഗളൂരുവിലെ എക്സാം സെന്ററിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് ഇത്രയധികം ദൂരമുണ്ടെന്ന് കരുതിയില്ല. മാത്രമല്ല ഞായറാഴ്ചത്തെ ബംഗളുരുവിലെ തിരക്കിനെ ക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലലോ. . മെട്രോയിലും ബസിലും ടാക്സിയിലുമൊക്കെയായി ഓടിപ്പിടിച്ചു എങ്ങനെയോ റെയിൽവേ സ്റ്റേഷനിൽ എത്തി. യാത്രമധ്യേ കയ്യിൽ കരുതിയിരുന്ന ഈന്തപ്പഴങ്ങൾകൊണ്ട്  റംസാൻ നോമ്പും  മുറിച്ചു  . വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടയിലെ അന്തരം തുടങ്ങുന്ന സമയമായിരുന്നു അത്.  ചുരുക്കി പ്പറഞ്ഞാൽ ഒരർത്ഥവിശ്വാസിനി. ഓരോ  കർമ്മങ്ങളേയും യുക്തി കൊണ്ടളക്കുന്ന വളരേയേറെ മാനസിക സംഘട്ടനം അനുഭവിച്ച നാളുകൾ. 23 വർഷങ്ങളായ് അങ്ങേയറ്റം വിശ്വാസത്തോടെയും അർപ്പണ ബോധത്തോടെയും ചെയ്തു പോന്നിരുന്ന പലതും ഉപേക്ഷക്കുവാനുള്ള , വളരെ സ്വാഭാവികവും മാനുഷികവുമായ  വൈമുഖ്യം ആ ദൂരെയാത്രയിലും എന്നെ വ്രതാനുഷ്ഠയാക്കി. കൂട്ടുകാരിയുടെ എന്നോളം വലിപ്പമ...

ചുമപ്പ്

വഴിയുടെ ഒരു ഓരത്ത് രക്തം തളം കെട്ടിക്കിടക്കുന്നു. .. . യോനിയില്‍ നിന്നോ, അതോ വൃഷണത്തില്‍ നിന്നോ...? അറിയില്ല . . ഞാന്‍ നിസഹായതയില്‍ നോക്കി നിന്നു. അതിനേ എനിക്കായുള്ളൂ.. ചായകുടിക്കാനായി ഇറങ്ങിയതാണ് . . ശീതികരിച്ച മുറിയിലെ മടുപ്പിക്കുന്ന ഗന്ധത്തില്‍ നിന്നും ഒരിളം ചൂട് മനസും ശരീരവും ആഗ്രഹിച്ചു..  കൂട്ടിനായി ഒരു സൃഹൃത്തിനേയും വിളിച്ചു.., അവളെ കാത്ത് പുറത്ത് നില്‍ക്കുമ്പോഴാണ് ഈ കാഴ്ച.. ഇണ ചേരുന്നതിനിടയില്‍ സംഭവിച്ചതാകാം... ആണ്നായ വൃഷണം വലിച്ചൂരാന്‍ ശ്രമിക്കുകയാണ്.. പെണ്‍പട്ടി ഉറക്കെ മോങ്ങുന്നുണ്ട്.. . അതിനതല്ലാതെ മറ്റൊന്നിനും ആവില്ലല്ലോ. ''ഛേ... നാണമില്ലാത്ത പട്ടികള്‍'' എന്ന് പുലമ്പിക്കൊണ്ട് ഒരു വൃദ്ധന്‍ അവയ്ക്കരികിലേക്ക്  എറിഞ്ഞ കല്ല്, ഉന്നം തെറ്റി എന്‍റെ കാല്‍ച്ചുവട്ടില്‍ വന്നുവീണു. . . കുറേനേരം എന്‍റെ മനസില്‍ ആ ചിത്രം മായാതെ കിടന്നു. വേദന എല്ലാ സൃഷ്ടിക്കും ഒരുപോലെ ആയിരിക്കണം.... രക്തത്തിന് നിറം ഒന്നു തന്നെയാണ് . ..തിളയ്ക്കുന്ന ചുവപ്പ്.... . ശുഭം. . മംഗളം. .

ഒറ്റ

"മറ്റുള്ളവരെ വേദനിപ്പിക്കാത്തിടത്തോളം ഞാൻ ചെയ്യുന്നതെന്തും ശരിയാണ്... . മറ്റുള്ളവർ അറിയാത്തിടത്തോളം എന്റെ പാപങ്ങൾ വിധികളില്ലാതെ അങ്ങനെ ഒഴുകി നടക്കും... ഞാൻ എന്നും ഒറ്റയ്ക്കാണ്... നീയും ഒറ്റയ്ക്ക് നിൽക്കുമ്പോഴാണ് ഏറ്റവും ശക്തയാകുന്നത്, എല്ലാവരും ഒറ്റയ്ക്കാണ് പാറൂ .. എനിക്ക് നീയും നിനക്ക് ഞാനും എന്നത് കാലങ്ങളായി മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനുള്ളൊരു പദപ്രയോഗമാണ്.. കേവലം പ്രാസമൊപ്പിക്കാൻ വേണ്ടി ആരോ ആരോടോ പറഞ്ഞ ചില ശൃംഗാരവരികൾ . . എന്റെ ശരി, ഇപ്പോൾ ഞാൻ ചെയ്യുന്നതാണ്... യാതൊരു ബന്ധങ്ങളുമില്ലാത്ത ജീവിതം... മനസ്സിനും ശരീരത്തിനും ഒന്നേ പറയാനുള്ളു.. "സ്വാതന്ത്ര്യം"..  . . നീ എനിക്ക് നേരെ ഒരു വിരൽ ചൂണ്ടുകയാണെങ്കിൽ മറ്റു വിരലുകൾ സകലമാന സ്ത്രീകൾക്കും നേരെയാണ്...   എനിക്കൊപ്പം ജീവിക്കുന്നതും നിന്നെപ്പോലെയൊരു പെണ്ണ് തന്നെയാണ്... "     "പക്ഷെ ഒന്നുറപ്പാണെടോ... . ഞാൻ തന്നെ  സ്നേഹിച്ചിരുന്നു... . ആഗ്രഹിച്ചതു പോലെ ദിവ്യമായൊരു പ്രണയമായി തന്നെയതു മുന്നോട്ട് പോകട്ടെ.. ഇനിയും തടസ്സങ്ങൾ ഒന്നുമില്ലാതെ അതങ്ങനെ ഒഴുകി നടക്കും.. പ്രപഞ്ചത്തിന്റെ ശ്വാസം നിലയ്ക്കുന്നതു വരെ... !!!!"   ...

പ്രണയമാണഖിലസാരമൂഴിയിൽ

"പാറു... ഞാൻ വന്നൂട്ടോ " "വൈകിയല്ലോ.. !" ഉം..  "മുടിയൊക്കെ നരച്ചു, ,  കവിളുകൾ ഒട്ടി... " ഉം.. "പെട്ടെന്ന് എന്തെ എന്നെ കാണണമെന്ന് തോന്നി ?" "വെറുതെ... " "എന്നാലും ??" "വെറുതെ.. . ഈ പൂവ് കണ്ടപ്പോൾ തന്നെ ഓർമ്മ വന്നു... ഒന്ന് കാണണമെന്ന് തോന്നി... " "പൂവ് കണ്ടപ്പോൾ മാത്രമേ എന്നെ ഓർമ്മ വന്നുള്ളൂ ??.. " ഉം.. "വേറെ ഒരിക്കലും ഞാൻ ഓർമയിൽ വന്നില്ലേ ??" "അറിയില്ല... " ഉം..  "കാത്തിരിക്കുകയായിരുന്നോ എന്നെ ??. " "അല്ല. . " " പിന്നെ ??" "അറിയില്ല... "  " പിന്നെ ?????" "ഞാൻ സ്നേഹിച്ചുകൊണ്ടിരിക്കായിരുന്നു.." ഇപ്പോഴും ? "എപ്പോഴും..."  "പാറു.. . "   .. . "എന്നാൽ.. ഞാൻ ഇറങ്ങിക്കോട്ടെടോ... ? പാവം എന്നെ കാത്തു ആ വെയിലത്ത്‌ നിൽക്കയാവും... തനിക്കിത്  തരാൻ വന്നതാണെന്നറിഞ്ഞാൽ ഇഷ്ടാവില്ല" ഉം.. "പാറൂട്ടി."..? ."പൊയ്ക്കോളൂ"...  ഇതളുകൾ പൊഴിഞ്ഞു തുടങ്ങിയ ചുവന്ന പൂവ് ആ മൺകൂനയിൽ വെച്ചിട്ട് അയാൾ നടന്നകന്നു...  നി...