ചുമപ്പ്

വഴിയുടെ ഒരു ഓരത്ത് രക്തം തളം കെട്ടിക്കിടക്കുന്നു. .. .
യോനിയില്‍ നിന്നോ, അതോ വൃഷണത്തില്‍ നിന്നോ...?
അറിയില്ല . . ഞാന്‍ നിസഹായതയില്‍ നോക്കി നിന്നു.
അതിനേ എനിക്കായുള്ളൂ..

ചായകുടിക്കാനായി ഇറങ്ങിയതാണ് . . ശീതികരിച്ച മുറിയിലെ മടുപ്പിക്കുന്ന ഗന്ധത്തില്‍ നിന്നും ഒരിളം ചൂട് മനസും ശരീരവും ആഗ്രഹിച്ചു.. 
കൂട്ടിനായി ഒരു സൃഹൃത്തിനേയും വിളിച്ചു.., അവളെ കാത്ത് പുറത്ത് നില്‍ക്കുമ്പോഴാണ് ഈ കാഴ്ച..

ഇണ ചേരുന്നതിനിടയില്‍ സംഭവിച്ചതാകാം...
ആണ്നായ വൃഷണം വലിച്ചൂരാന്‍ ശ്രമിക്കുകയാണ്.. പെണ്‍പട്ടി ഉറക്കെ മോങ്ങുന്നുണ്ട്.. . അതിനതല്ലാതെ മറ്റൊന്നിനും ആവില്ലല്ലോ.

''ഛേ... നാണമില്ലാത്ത പട്ടികള്‍''
എന്ന് പുലമ്പിക്കൊണ്ട് ഒരു വൃദ്ധന്‍ അവയ്ക്കരികിലേക്ക്  എറിഞ്ഞ കല്ല്, ഉന്നം തെറ്റി എന്‍റെ കാല്‍ച്ചുവട്ടില്‍ വന്നുവീണു. . .

കുറേനേരം എന്‍റെ മനസില്‍ ആ ചിത്രം മായാതെ കിടന്നു. വേദന എല്ലാ സൃഷ്ടിക്കും ഒരുപോലെ ആയിരിക്കണം....
രക്തത്തിന് നിറം ഒന്നു തന്നെയാണ് . ..തിളയ്ക്കുന്ന ചുവപ്പ്.... .





ശുഭം. . മംഗളം. .

Comments

  1. വേദന എല്ലാ സൃഷ്ടിക്കും ഒരുപോലെ ആയിരിക്കണം....
    രക്തത്തിന് നിറം ഒന്നു തന്നെയാണ് . ..തിളയ്ക്കുന്ന ചുവപ്പ്....

    ReplyDelete

Post a Comment

Popular posts from this blog

Sitting on the Fence

Carl and Ann

Grey