Posts

Showing posts from March, 2020

ഒരു ബംഗളുരു യാത്ര

9 മണിക്കാണ് ട്രെയിൻ . . അനിയത്തിയുടെ നീറ്റ് എക്സാം കഴിഞ്ഞ ഉടനെ അവിടെ നിന്നും പരക്കം  പാഞ്ഞാൽ  മാത്രമേ കൃത്യ സമയത്തു   യശ്വന്ത്പൂർ റെയ്ൽവേസ്റ്റേഷനിൽ  എത്തുകയുള്ളു . ബംഗളൂരുവിലെ എക്സാം സെന്ററിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് ഇത്രയധികം ദൂരമുണ്ടെന്ന് കരുതിയില്ല. മാത്രമല്ല ഞായറാഴ്ചത്തെ ബംഗളുരുവിലെ തിരക്കിനെ ക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലലോ. . മെട്രോയിലും ബസിലും ടാക്സിയിലുമൊക്കെയായി ഓടിപ്പിടിച്ചു എങ്ങനെയോ റെയിൽവേ സ്റ്റേഷനിൽ എത്തി. യാത്രമധ്യേ കയ്യിൽ കരുതിയിരുന്ന ഈന്തപ്പഴങ്ങൾകൊണ്ട്  റംസാൻ നോമ്പും  മുറിച്ചു  . വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടയിലെ അന്തരം തുടങ്ങുന്ന സമയമായിരുന്നു അത്.  ചുരുക്കി പ്പറഞ്ഞാൽ ഒരർത്ഥവിശ്വാസിനി. ഓരോ  കർമ്മങ്ങളേയും യുക്തി കൊണ്ടളക്കുന്ന വളരേയേറെ മാനസിക സംഘട്ടനം അനുഭവിച്ച നാളുകൾ. 23 വർഷങ്ങളായ് അങ്ങേയറ്റം വിശ്വാസത്തോടെയും അർപ്പണ ബോധത്തോടെയും ചെയ്തു പോന്നിരുന്ന പലതും ഉപേക്ഷക്കുവാനുള്ള , വളരെ സ്വാഭാവികവും മാനുഷികവുമായ  വൈമുഖ്യം ആ ദൂരെയാത്രയിലും എന്നെ വ്രതാനുഷ്ഠയാക്കി. കൂട്ടുകാരിയുടെ എന്നോളം വലിപ്പമുള്ള , വിലപേശി വാങ്ങിയ കളിപ്പാവയും കുറെയേറെ ലഗേജുകളുമാ