Posts

Showing posts from April, 2023

വിശപ്പിന്റെ നിറം

ഓട്ടത്തിനിടയിൽ പാന്റ് സിലെയും മുഷിഞ്ഞ കുപ്പായത്തിലേയും കീശകൾ അയാൾ മാറിമാറി പൊത്തിപ്പിടിക്കുന്നുണ്ടായിരുന്നു. മരങ്ങളും അങ്ങിങ്ങായിക്കാണുന്ന ചെറിയ കുടിലുകളും പിന്നിലേക്ക് മാഞ്ഞു പോകുംപോലെ. താഴെ വീഴുന്നത് വരെയോടണം! അല്ല, കൂരയിൽ എത്തുന്നതുവരെയോടിയേ മതിയാകൂ. മുത്ത് ഒറ്റക്കിരുന്നു പേടിക്കുന്നുണ്ടാവും. അയാൾ ഓടുന്നതിനിടയിൽ പലവുരി തിരിഞ്ഞു നോക്കി.. ഇല്ല, പിന്നിലാരുംതന്നെയില്ല.. . ആദ്യമായിട്ടല്ല അയാൾ മോഷ്ടിക്കുന്നത്. എന്നിരുന്നാലും ഒരു ഭയം. കൈകാലുകൾ മനസ്സിനേക്കാൾ വേഗത്തിൽ ചലിക്കുകയാണ് ഭയം ഓട്ടത്തിനേക്കാൾ വേഗതയിൽ അയാളെ പിന്തുടർന്നുകൊണ്ടിരുന്നു... ദിവസം അസ്തമയത്തോട്, അടുത്തിരിക്കുന്നു. അയാൾ വേഗത കുറച്ചു, തന്റെ കൂരയുടെ മുൻവശത്തെ ചെറിയ ഒരു മരത്തിന്റെ ചാഞ്ഞു നിൽക്കുന്ന കൊമ്പിൽ പിടിച്ച് നിന്നു കിതച്ചു. ഭാരം താങ്ങാനാകാതെ ഒരു ശബ്ദത്തോടെ അയാളും ചില്ലകളും താഴേക്ക് പതിച്ചു.. ശബ്ദം കേട്ടു ഒരു പെൺകുട്ടി പുറത്തേക്കോടിയെത്തി. അയാളെ കണ്ടതും അവൾ അപ്പാ എന്ന് വിളിച്ചു അയാളു ടെ അടുക്കലേക്ക് ഓടിച്ചെന്നു. എപ്പോഴും അയാളുടെ കൈകൾ കീശയിൽ മുറുകേ പൊത്തിപ്പിടിച്ചിരുന്നു. ആ പെൺകുട്ടി വളരെ ആയാസപ്പെട്ട് അയാളെ അകത്തേക്ക് കൂട്ട