രോമങ്ങൾ
രോമങ്ങൾ
അങ്ങനെ അവരുടെ സംസാരവിഷയം രോമങ്ങളെക്കുറിച്ചായി .
തലയിലും പുരികങ്ങളിലും കൺപോളകളിലും നാസാദ്വാരങ്ങളിലും കക്ഷങ്ങളിലും സ്വകാര്യ ഭാഗങ്ങളിലും തുടങ്ങി ശരീരമാസകലം രോമങ്ങളാണല്ലോ.. സർവ്വം
രോമമയം.. നേർത്ത മുടി..
"മനുഷ്യനുള്ള നാൽപ്പത്തിയാറ് ക്രോമസോമിൽ ഏതോ ഒരു ജീൻ കാരണമായ് ഏതൊക്കെയോ ഹോർമോണുകൾ .. അവയുടെ പ്രവർത്തനത്തിന്റെ ഫലമായ്
മുഖത്തു തഴച്ചു വളരുന്ന
ഇൗ പറയപ്പെടുന്ന രോമക്കൂട്ടം പ്രഥമ ദൃഷ്ട്യാ ഒരു ആഢ്യത്തവും പൗരുഷ പ്രതീകവുമാണ്"
"ഇല്ലാത്തവൻ എതിർ ലിംഗത്തിന്റെ പേരാൽ തഴയപ്പെടുന്നു...
അവന്റെ ആസക്തികൾക്കോ
സുന്ദരിയായ സ്ത്രീയെ സ്വപ്നം കണ്ടു കൊണ്ട് ഒരു രാത്രി അവൻ പുറന്തള്ളുന്ന ശുക്ലങ്ങളുടെ അകാല മരണത്തെ കുറിച്ചോ ആരും തന്നെ ചിന്തിക്കാറുമില്ല"
"ഇൗ സംഭാഷണം അങ്ങനെയുള്ളവർക്ക് ഒരു സ്തുതി ഗീതമാകട്ടെ!!.
"ആകട്ടെ"!!
അവർ ശബ്ദമുയർത്തി ചിരിച്ചു..
"താങ്കൾ പറഞ്ഞു തുടങ്ങൂ..
ആമുഖം അവസാനിച്ചിരിക്കുന്നു.".
അനുവാദം ലഭിച്ച കണക്കേ
ഒന്നാമൻ പറഞ്ഞു,
"നോക്കൂ സുഹൃത്തേ,
നമുക്ക് രണ്ടു പേർക്കും ധാടിയുണ്ട്. അതുകൊണ്ട് തന്നെ നമ്മൾ തമ്മിൽ സംസാരിക്കുമ്പോൾ
ഒരു ആത്മാഭിമാന പ്രശ്നം ഉണ്ടാകാനിടയില്ല. എനിക്ക് രാഷ്ട്രീയ കൃത്യത നോക്കേണ്ട ആവശ്യവും വരുന്നില്ല"..
കഴുത്തിൽ കയ്യ്കൊണ്ട് മെല്ലെ തലോടി, ചില ഗായകർ ചെയ്യുന്നത് പോലെ
ശബ്ദശുദ്ധി വരുത്തി അയാൾ തുടർന്നു...
..."നേരത്തെ പറഞ്ഞ പൗരുഷ
പ്രതീകമായതാണ്
ഞാൻ ധാടി വളർത്തിയ മുഖ്യ കാരണങ്ങളിൽ ഒന്ന്..
പിന്നീട് , ക്രൈസ്തവരിൽ നിന്നും ഒരു വ്യത്യസ്ത ആഗ്രഹിച്ചാണ് മീശ ഉപേക്ഷിച്ചതും..
പൊതുവിൽ എനിക്ക്
യോനിഭാഗങ്ങളിലെയും കക്ഷങ്ങളിലെയും രോമം അരോചകവും അസ്വസ്ഥവുമാണ്.
സ്ത്രീ ജനങ്ങളുടേത് പ്രത്യേകിച്ചും..
എന്നെപ്പോലെയായിരിക്കാമല്ലോ മറ്റു പുരുഷന്മാരും.. ഒരു സാമൂഹിക നന്മ"
അയാൾ കണ്ണുകൾ പതുക്കെയടച്ചു ചിരിച്ചു കാണിച്ചു..
"...അത് കൊണ്ട് തന്നെ സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങൾ ഒരു നിശ്ചിത സമയത്തെ ഇടവേളകളിൽ നീക്കം ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു."
..."ഇനി താങ്കൾ പറയൂ"
നീണ്ട ഒരു ചിന്തയിൽ നിന്നുണർന്ന കണക്കേ രണ്ടാമൻ കണ്ണുകൾ ഒന്ന് കൂടെ വിടർത്തി, വീണ്ടും പൂർവ്വസ്ഥിതിയിലേക്കെത്തി. അങ്ങിങ്ങായി കോർത്തിരുന്ന കൺപീലികൾക്കിടയിൽ നീല പ്രഭയെന്നോണം കണ്ണുകൾ പ്രകാശിച്ചു നിന്നു.
"താങ്കൾ ഉറക്കമായിരുന്നോ"?.. ഒന്നാമൻ തെല്ലു പരിഭവം കലർന്ന ഭാവത്തിൽ ചോദിച്ചു
"അല്ല.. ഞാൻ താങ്കൾ പറഞ്ഞതിലെ ഗൂഢമായ അർത്ഥം കണ്ടെത്തുകയായിരുന്നു."!!.
"ഗൂഢമോ?? .കൊള്ളാം..
താങ്കൾ പറയൂ..
താങ്കളുടെ രോമക്കഥ"..
ഒന്നാമൻ ദേഹം കുലുക്കി ചിരിച്ചു..
നീണ്ട വളർന്ന ധാടി കാറ്റിൽ അനുസരണയോടെ ചലിച്ചു..
"പറയാം"..
അയാൾ കഴുത്തിൽ തട്ടി ഒന്നാമൻ തുടക്കത്തിൽ കാണിച്ചതു പോലെ ശബ്ദമുണ്ടാക്കി, രണ്ടു പേരും പരസ്പരം കുറച്ച് നേരം നർമരസത്തിൽ ചിരിച്ചു..
"ഞാൻ തലമുടിയിൽ ഒലിവ് എണ്ണ പുരട്ടുമായിരുന്നു, വല്ലാത്ത ഗന്ധമാണതിന്.
പിന്നീട് ആ ശീലം നിന്നു, മുടി മുറിക്കുകയോ
ക്ഷൗരം ചെയ്യുകയോയില്ലായിരുന്നു..
എന്റെ സുഹൃത്തുക്കളിൽ ചിലർ സാബത്തു നാളിൽ മുടി മുറിക്കുമായിരുന്നു.
പക്ഷേ ആരും തന്നെ ക്ഷൗരം ചെയ്യുമായിരുന്നില്ല...
മറ്റുചില കാര്യങ്ങളിൽ
ഗൂഢമായ് ആലോചിക്കുവാനൊന്നും എനിക്ക് സമയം ലഭിച്ചില്ല സുഹൃത്തേ "..
ഒന്നാമൻ ചിരിച്ചു.
" താങ്കളാണ് ഞാനറിഞ്ഞതിൽ വെച്ചേറ്റവും തെറ്റിദ്ദരിക്കപ്പെട്ടയാൾ"
" തുല്യരാണ്.."
നീണ്ട മൗനത്തിനു വിട നൽകി ഒരാൾ പറഞ്ഞു..
"എല്ലാം വെറും രോമക്കഥ തന്നെ..
അടുത്ത വിഷയത്തിലേക്ക് കടക്കാം"...
ശുഭം
മംഗളം....
പാറൂ .... നിന്റെ എഴുത്ത് ഒരെണ്ണം എങ്കിലും പൂര്‍ണ്ണമായി വായിക്കുന്നത് ഇന്നാണ് .അങ്ങനെയുമല്ലെങ്കില്‍ നിന്റെ എഴുത്ത് ആദ്യമായി വായിക്കപ്പെടുന്നത് എന്നും പറയാം . നിന്റെ ശൈലി തികച്ചും വ്യത്യസ്തമാണ് .ഞാന്‍ വായിച്ചിട്ടുള്ള പല ഓണ്‍ലൈന്‍ എഴുത്തുകാരിലും ഇത്തരം ഒരു ശൈലി വിരലില്‍ എണ്ണാവുന്നവര്‍ക്കേ കണ്ടിട്ടുള്ളു എന്തുകൊണ്ടെന്നാല്‍ ഓരോ കഥാാപാത്രത്തിന്റെയും ചലനങ്ങള്‍ അവരുടെ രൂപങ്ങള്‍ ,ഭാവങ്ങള്‍ അതിനെക്കുറിച്ചെല്ലാം നീ ശ്രദ്ധിക്കുന്നുണ്ട് . കൃത്യമായ രീതിയില്‍ തന്നെയാണ് അത് വായനക്കാരിലേക്ക് എത്തിക്കുന്നതും. ഇത് വായിച്ചപ്പോള്‍ തോന്നുന്നു വായനക്കാരെ ബോറടിപ്പിക്കാതെ ഒരു നോവല്‍ എഴുതാന്‍ നിനക്ക് കഴിയും എന്ന് ... നിന്റെ ഭാഷ ,ശൈലി ഒക്കെ അങ്ങനെ ആണ് .. ഈ താടിക്കാരെക്കുറിച്ച് എഴുതിയതില്‍ ഒന്നു രണ്ട് പോയന്റ് ഒഴിച്ച് വല്യധികം ചിന്തിക്കാന്‍ തക്ക ഒന്നും ഇല്ല എങ്കിലും അവരെ നീ അവതരിപ്പിച്ചത് നല്ല രീതിയില്‍ തന്നെയാണ് ... 7-8മാസങ്ങള്‍ക്ക് ശേഷമാണ് ആരുടെ എങ്കിലും എഴുത്ത് വായിക്കുന്നതും അതിന് കമന്റ് ചെയ്യുന്നതും. വീണ്ടും വായനയിലേക്ക് കൊണ്ടുവന്നതിന് നന്ദി ♥♥♥♥
ReplyDelete👌👌👌😊
ReplyDeleteരോമത്തിന്റെ രാഷ്ട്രീയം വളരെ രസകരമാണ്.
ReplyDeleteപുരുഷന്മാർക്ക്:-
അത് തലയിൽ കുറവായാൽ പൊതുബോധത്തിന്റെ തിരസ്കരണം. നെഞ്ചിൽ കുറഞ്ഞാൽ വഞ്ചകൻ എന്ന പട്ടം ചാർത്തൽ, മീശയിലും ധാടിയിലും കുറഞ്ഞാൽ എതിർലിംഗവത്കരണം. നെഞ്ചിലെ രോമത്തിനിടയിലൂടെ വിരലോടിച്ചു കളിക്കുന്ന, കവിളിലെ പഞ്ഞിക്കെട്ടിൽ ഉമ്മവെയ്ക്കുന്ന കാമുകിമാർക്ക് കക്ഷത്തിലെയും, സ്വകാര്യഭാഗത്തിലെയും രോമം പാറ്റയെ പോലെ പേടിയും, അറപ്പുമാണ് 🤭
സ്ത്രീകൾക്ക്:-
തലയിൽ കുറഞ്ഞാൽ പൊതുബോധത്തിന്റെ സൗന്ദര്യസ്കെയിലിലെ കുറഞ്ഞ പോയിന്റ്, എതിർലിംഗവത്കരണം.
ശരീരത്തിൽ മറ്റെവിടെയെങ്കിലും കൂടിയാൽ എതിർലിംഗ വത്കരണം.
കഴിഞ്ഞ രാത്രി അവളുടെ 'കൂന്തലിൽ മീൻപിടിച്ചു രസിച്ച' ഭർത്താവോ അടുത്ത പ്രഭാതഭക്ഷണത്തിൽ നിന്ന് അവ എണ്ണിഎടുത്തു വഴക്കിടുകയായി. 😂🤭