Nazism vs Socialism

Nazism vs Socialism


Adolf Hitlerഉം നാസികളും Socialist ആണ് എന്ന മണ്ടത്തരം ഒരുവൻ പൊതുവേദിയിൽ അരുൾ ചെയ്യുന്നത് കണ്ടു. അത് തിരുത്തികൊടുക്കണം എന്ന് തോന്നി അതുകൊണ്ട് എഴുതുന്നു.

German Workers Partyയുടെ ഉത്ഭവകാലത്തു മുന്നോട്ടു വെച്ചിരുന്ന ആശയങ്ങൾ മിക്കതും anti-capitalist ആയിരുന്നു, Rhetoric മൊത്തത്തിൽ Egalitarianഉം ആയിരുന്നു.(നോട്ട് ദി പോയിന്റ് ) Individual Rightsനേക്കാൾ പ്രാധാന്യം common interestsനു നൽകിയിരുന്നു.

പക്ഷെ Hitlerന്റെ മുഖ്യ എതിരാളികൾ എന്നും ജർമനിയിലെ ഇടതുപക്ഷ പാർട്ടി ആയ Social Democratic Party ആയിരുന്നു.

World War Iനു ശേഷം ജർമൻ ജനതയുടെ അപമാനത്തിനും കാരണമായ Treaty of Versailles നു വഴങ്ങിക്കൊടുക്കുകയും ഒപ്പിടുകയും ചെയ്തത് Social Democrats ആയിരുന്നു. Hitler ന്റെ വീക്ഷണത്തിൽ Treaty of Versailles മൂലം Germany അനുഭവിച്ച സാമ്പത്തികചൂഷണവും അപമാനത്തിനും കൂട്ട് നിന്നവർ ആയിരുന്നു German Jews.

ഈ rhetoricനു Czechoslovakiaയിലും Austriaയിലും support ഉണ്ടെന്നു മനസിലാക്കിയ Hitlerന്റെ tactical നീക്കം ആയിരുന്നു 1920ൽ പാർട്ടിയുടെ പേരിനു മുന്നിൽ National Socialist എന്ന വാക്കുകളും ചേർക്കുക എന്നത്. അങ്ങനെ German Workers Party, National Socialist German Workers Party അഥവാ Nazi ആയി.

Treaty of Versailles ലൂടെ കൈവന്ന മാനഹാനിക്കും ധനനഷ്ടത്തിനുമുള്ള Vengeance. അതിനുപോരാടാൻ വേണ്ടി ജർമൻ ജനതയെ ഇടതുവലതു ചേരിതിരിവുകൾ ഇല്ലാതെ Race എന്ന conceptനു കീഴെ ഒന്നിപ്പിക്കുക്ക. ഇതായിരുന്നു ഉദ്ദേശം.

ഓർത്തോണേ Class based Ideology ആയ Socialismവും Racist Ideology ആയ nazismവും തമ്മിൽ പ്രകാശവർഷത്തിൽ അളക്കേണ്ട ദൂരം ഉണ്ട് ! എന്നിട്ടാണ്ഒരു മണ്ടൻ "Nazis where Socialists"എന്ന് പറയുന്നത്.

മുകളിൽ പറഞ്ഞിരിക്കുന്ന ഇടതു വലതു synthesis, പാർട്ടിയുടെ കൊടിയിൽ കാണാനാകും. 1920കളിൽ Hitler സ്വയമായി തിരഞ്ഞെടുത്ത കൊടിയാണ്. സോഷ്യലിസത്തിന്റെ നിറം എന്നവണ്ണം ചുവപ്പു background, നടുവിൽ, വെള്ള വൃത്തത്തിനുള്ളിലെ swasthika ചിഹ്നം, racist ദേശീയതയെയും പ്രതിനിധീകരിച്ചിരുന്നു. ചുവപ്പു വെള്ള കറുപ്പ് നിറങ്ങൾ Bismarckian സാമ്രാജ്യത്തിന്റെ official flag ലെ നിറങ്ങൾ ആയിരുന്നു. Weimar republic ന്റെ Democratic Valuesന്റെ തിരസ്കരണം ആയിരുന്നു ഈ Flag .

Nazism എന്നത് സോഷ്യലിസത്തിന്റെ counter ideologyആണ് എന്ന് പറയുന്നതാണ് ഉചിതം.

Nazis replaced Class with race. Replaced Dictatorship of Proletariat with dictatorship of the leader. ഒരു Pan-German Racial State നിർമിക്കുക എന്നതായിരുന്നു Nazism ത്തിന്റെ ഉദ്ദേശം.

1920ന്റെ അവസാനത്തോടെ Hitler, Jewish Capitalism എന്നതിന് പകരം Marxists ആണ് germanyയുടെ ശത്രൂക്കൾ എന്നു പ്രസംഗിക്കാൻ തുടങ്ങിയിരുന്നു. ഈ marxist എന്ന Categoryൽ Social Democratsഉം Bolshevismവും(റഷ്യൻ കമ്മ്യുണിസം ) അയാൾ ഉൾപ്പെടുത്താൻ തുടങ്ങി.

So Nazism is not Socialism. hitler ചെയ്തതുപോലെ ജനങ്ങളെ മണ്ടന്മാരാക്കി കേരളത്തിലെ പുരോഗമനപ്രസ്ഥാനത്തെ അട്ടിമറിക്കാനുള്ള തന്ത്രം മാത്രമാണ് ഇന്സെലുകളുടെ "Nazis were Socialists"എന്ന കള്ളം.

Share .Educate. Stop the Hate.



Comments

Popular posts from this blog

Carl and Ann

Man made out of Clay

ഒരു ബംഗളുരു യാത്ര