പ്രണയമാണഖിലസാരമൂഴിയിൽ
"പാറു... ഞാൻ വന്നൂട്ടോ "
"വൈകിയല്ലോ.. !"
ഉം..
"മുടിയൊക്കെ നരച്ചു, , കവിളുകൾ ഒട്ടി... "
ഉം..
"പെട്ടെന്ന് എന്തെ എന്നെ കാണണമെന്ന് തോന്നി ?"
"വെറുതെ... "
"എന്നാലും ??"
"വെറുതെ.. .
ഈ പൂവ് കണ്ടപ്പോൾ തന്നെ ഓർമ്മ വന്നു... ഒന്ന് കാണണമെന്ന് തോന്നി... "
"പൂവ് കണ്ടപ്പോൾ മാത്രമേ എന്നെ ഓർമ്മ വന്നുള്ളൂ ??.. "
ഉം..
"വേറെ ഒരിക്കലും ഞാൻ ഓർമയിൽ വന്നില്ലേ ??"
"അറിയില്ല... "
ഉം..
"കാത്തിരിക്കുകയായിരുന്നോ എന്നെ ??. "
"അല്ല. . "
"പിന്നെ ??"
"അറിയില്ല... "
"പിന്നെ ?????"
"ഞാൻ സ്നേഹിച്ചുകൊണ്ടിരിക്കായിരുന്നു.."
ഇപ്പോഴും ?
"എപ്പോഴും..."
"പാറു.. . "
.. .
"എന്നാൽ.. ഞാൻ ഇറങ്ങിക്കോട്ടെടോ... ?
പാവം എന്നെ കാത്തു ആ വെയിലത്ത് നിൽക്കയാവും... തനിക്കിത് തരാൻ വന്നതാണെന്നറിഞ്ഞാൽ ഇഷ്ടാവില്ല"
ഉം..
"പാറൂട്ടി."..?
."പൊയ്ക്കോളൂ"...
ഇതളുകൾ പൊഴിഞ്ഞു തുടങ്ങിയ ചുവന്ന പൂവ് ആ മൺകൂനയിൽ വെച്ചിട്ട് അയാൾ നടന്നകന്നു...
നിഴലു കണക്കെ ഒരു സ്ത്രീ അയാളെ അനുഗമിച്ചു...
കണ്ണീർ നിറഞ്ഞ മിഴികൾ സൂര്യപ്രഭയിൽ തിളങ്ങി.... .
പാറൂ ...
ReplyDeleteകുഞ്ഞികഥ ആണേലും നീയ് പറഞ്ഞില്ലേ ഇതില് ഒന്നും ഉണ്ടാവില്ലാന്ന് ?? പക്ഷേ ഇതിലുണ്ട്. നീയ് ഉദ്യേശിച്ചതുപോലാവില്ല ഞാനിത് വായിച്ചിട്ടുണ്ടാവുക.
എന്റെ രീതീല് പറഞ്ഞാ ഇതില് 4ആത്മാക്കളുണ്ട് ,മൂന്ന് ജീവിതങ്ങളും മൂന്നെണ്ണത്തിനെ മാത്രം ഞാനാ മണ്‍കൂനയോട് ബന്ധിപ്പിക്കാം .. '' ഇതെന്റെ സ്നേഹമോ പ്രണയമോ ആകാം''
...
ആ ചുവന്ന പൂവ് എന്റെ നഷ്ടപ്പെട്ട ജീവിതത്തിന്റെ ആകെത്തുകയാ ...
സ്നേഹവും ..
പിന്നെ ഉള്ളത് ഞാനും നീയുമാണ്. നമ്മളാണ് ,നിറഞ്ഞ മിഴികളും വിങ്ങിയ ഹൃദയങ്ങളും മാത്രം ബാക്കിയാവുന്നു ... പ്രണയം/സ്നേഹം ചിലപ്പോഴൊക്കെ അതികഠിനമായ ഒരു മലകയറ്റമാണ് ... വേദനകളാണ് പങ്ക് വയ്ക്കപ്പെടാനുള്ളത് .
ഇഷ്ടം പാറൂ ♥♥♥
"നിഴല് പോലൊരു സ്ത്രീ അയാളെ അനുഗമിച്ചു"
ReplyDelete"Man is born free but everywhere he is in chains"