ഒറ്റ

"മറ്റുള്ളവരെ വേദനിപ്പിക്കാത്തിടത്തോളം ഞാൻ ചെയ്യുന്നതെന്തും ശരിയാണ്... . മറ്റുള്ളവർ അറിയാത്തിടത്തോളം എന്റെ പാപങ്ങൾ വിധികളില്ലാതെ അങ്ങനെ ഒഴുകി നടക്കും... ഞാൻ എന്നും ഒറ്റയ്ക്കാണ്... നീയും ഒറ്റയ്ക്ക് നിൽക്കുമ്പോഴാണ് ഏറ്റവും ശക്തയാകുന്നത്, എല്ലാവരും ഒറ്റയ്ക്കാണ് പാറൂ ..
എനിക്ക് നീയും നിനക്ക് ഞാനും എന്നത് കാലങ്ങളായി മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനുള്ളൊരു പദപ്രയോഗമാണ്.. കേവലം പ്രാസമൊപ്പിക്കാൻ വേണ്ടി ആരോ ആരോടോ പറഞ്ഞ ചില ശൃംഗാരവരികൾ . . എന്റെ ശരി, ഇപ്പോൾ ഞാൻ ചെയ്യുന്നതാണ്... യാതൊരു ബന്ധങ്ങളുമില്ലാത്ത ജീവിതം... മനസ്സിനും ശരീരത്തിനും ഒന്നേ പറയാനുള്ളു.. "സ്വാതന്ത്ര്യം".. 
. . നീ എനിക്ക് നേരെ ഒരു വിരൽ ചൂണ്ടുകയാണെങ്കിൽ മറ്റു വിരലുകൾ സകലമാന സ്ത്രീകൾക്കും നേരെയാണ്...
  എനിക്കൊപ്പം ജീവിക്കുന്നതും നിന്നെപ്പോലെയൊരു പെണ്ണ് തന്നെയാണ്... "

    "പക്ഷെ ഒന്നുറപ്പാണെടോ... . ഞാൻ തന്നെ  സ്നേഹിച്ചിരുന്നു... . ആഗ്രഹിച്ചതു പോലെ ദിവ്യമായൊരു പ്രണയമായി തന്നെയതു മുന്നോട്ട് പോകട്ടെ.. ഇനിയും തടസ്സങ്ങൾ ഒന്നുമില്ലാതെ അതങ്ങനെ ഒഴുകി നടക്കും.. പ്രപഞ്ചത്തിന്റെ ശ്വാസം നിലയ്ക്കുന്നതു വരെ... !!!!"

           ഇത്രയും പറഞ്ഞു കൊണ്ട് അയാൾ നിറുത്തി... ഇനിയൊന്നും പറയാനില്ല എന്നുള്ളത് അയാളുടെ മുഖത്ത് നിന്നും അവൾ വായിച്ചെടുത്തു... 

യാത്ര പറഞ്ഞു അവർ പിരിഞ്ഞു... 

അവൾക്കുറപ്പുണ്ടായിരുന്നു.. 
ഈ ഒറ്റയാൻ ഇണയുടെ അടുക്കലേക്കു പോവുകയാണെന്ന്...  കാലഹരണപെട്ട സ്വർഗീയ പ്രണയമെന്ന പ്രഹേളികയെ ഏതോ കോണിലേക്കു വലിച്ചെറിഞ്ഞു അയാൾ പോകുന്നത്  യഥാർത്ഥ്യങ്ങളിലേക്കാണ്... പച്ചയായ സത്യങ്ങളിലേക്കു... ആർക്കും ശരിയോ തെറ്റോ എന്ന് നിർവചിക്കാനാകാത്ത വികലമായ ലോകത്തേക്ക്... 


കയറിത്തുടങ്ങിയ പടികളിൽ  അവൾ ഭയത്തോടെ നിന്നു... അവളെയാ ലോകത്തിലേക്ക് ക്ഷണിക്കാൻ ധാരാളം പേർ എത്തിയിരുന്നു... 
ഒറ്റയാന്മാർ . .

" ഞാൻ തിരികെ പോകുന്നു... എന്റെ ഭ്രാന്തുകളുടെ ലോകത്തേക്ക്"     



ശുഭം .. മംഗളം. .

Comments

  1. "നീ എനിക്ക് നേരെ ഒരു വിരൽ ചൂണ്ടുകയാണെങ്കിൽ മറ്റു വിരലുകൾ സകലമാന സ്ത്രീകൾക്കും നേരെയാണ്. എനിക്കൊപ്പം ജീവിക്കുന്നതും
    നിന്നെപ്പോലെയൊരു പെണ്ണ് തന്നെയാണ്".

    എന്നിട്ടയാൾ പറഞ്ഞു...

    "പക്ഷെ ഒന്നുറപ്പാണെടോ... . ഞാൻ തന്നെ സ്നേഹിച്ചിരുന്നു... . ആഗ്രഹിച്ചതു പോലെ ദിവ്യമായൊരു പ്രണയമായി തന്നെയതു മുന്നോട്ട് പോകട്ടെ.. ഇനിയും തടസ്സങ്ങൾ ഒന്നുമില്ലാതെ അതങ്ങനെ ഒഴുകി നടക്കും.. പ്രപഞ്ചത്തിന്റെ ശ്വാസം നിലയ്ക്കുന്നതു വരെ".

    (കേവലം പ്രാസമൊപ്പിക്കാൻ വേണ്ടി ആരോ ആരോടോ പറഞ്ഞ ചില ശൃംഗാരവരികൾ) 🤭

    ReplyDelete

Post a Comment

Popular posts from this blog

Sitting on the Fence

Carl and Ann

Grey