ഞാൻ

                       ഞാൻ



മനസ്സ് നൂല് പൊട്ടിയ പട്ടം കണക്കെ അനന്തതയിൽ വിരാജിക്കുമ്പോൾ...

ജീവിതത്തിന്റെ കടിഞ്ഞാൺ ആരോ പിന്നോട്ട് പിടിച്ചു വലിക്കുന്നു...
ദയയൊന്നുമില്ലാതെ...

ഒരു അഞ്ച് വയസ്സുകാരിക്ക് അമ്പിളിമാമനോടുള്ള ആവേശമല്ല...
എനിക്ക് പോകേണ്ടത് എന്നിലൂടെ മാത്രം ആനന്ദം കൈവരിക്കപ്പെടേണ്ടവരുടെ അരികിലേക്കാണ്...
എന്നിലൂടെ മാത്രം അനന്തതയിൽ ലയിക്കേണ്ടവരിലേക്ക് . .

അറിയില്ല...
ഒരുപക്ഷെ എന്നിലെ ജീർണിച്ച ഞാൻ തന്നെയാകാം . . . 
എന്നെ പറക്കാൻ അനുവദിക്കാത്തത്...

അത് നിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടാനുള്ള ആഭരണമല്ല...
തീയിൽ ഉരുക്കിയ  ചങ്ങലകളാണ്... സർവ്വശക്തിയുമെടുത്തു നശിപ്പിച്ചുകളയുക...
അല്ലെങ്കിൽ നിന്നിലെ പ്രകാശം ഈ ഇരുളുകൾക്കു മാറ്റ് കൂട്ടാനുള്ള ഒന്നായി മാറിപോകും...
മറ്റു പല നക്ഷത്രങ്ങളെയും പോലെ...

നിന്നിലെ ഒരുതുണ്ട് ആകാശമെനിക്ക് നൽക...
എന്നിലെ നക്ഷത്രം സ്വയം കത്തിയമർന്നു തമോഗർത്തമാകുംവരേയ്ക്കും...



ശുഭം. .
 മംഗളം . . .

Comments

  1. സ്വർണ്ണം കൊണ്ടുള്ള ചങ്ങലയാണെങ്കിലും ബന്ധനം ബന്ധനം തന്നെ..

    മറ്റുപല നക്ഷത്രങ്ങളെയും പോലെ ഇരുളിന് മാറ്റ് കൂട്ടാനല്ല; അത്യന്തം പ്രകാശപൂരിതമായി കത്തിജ്വലിച്ചു ഭൂമിയിലെ ജീവജാലങ്ങൾക്ക് ജീവോർജ്ജമാകൂ!

    ReplyDelete
  2. This comment has been removed by the author.

    ReplyDelete

Post a Comment

Popular posts from this blog

Sitting on the Fence

Carl and Ann

Grey