ഒറ്റ
"മറ്റുള്ളവരെ വേദനിപ്പിക്കാത്തിടത്തോളം ഞാൻ ചെയ്യുന്നതെന്തും ശരിയാണ്... . മറ്റുള്ളവർ അറിയാത്തിടത്തോളം എന്റെ പാപങ്ങൾ വിധികളില്ലാതെ അങ്ങനെ ഒഴുകി നടക്കും... ഞാൻ എന്നും ഒറ്റയ്ക്കാണ്... നീയും ഒറ്റയ്ക്ക് നിൽക്കുമ്പോഴാണ് ഏറ്റവും ശക്തയാകുന്നത്, എല്ലാവരും ഒറ്റയ്ക്കാണ് പാറൂ .. എനിക്ക് നീയും നിനക്ക് ഞാനും എന്നത് കാലങ്ങളായി മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനുള്ളൊരു പദപ്രയോഗമാണ്.. കേവലം പ്രാസമൊപ്പിക്കാൻ വേണ്ടി ആരോ ആരോടോ പറഞ്ഞ ചില ശൃംഗാരവരികൾ . . എന്റെ ശരി, ഇപ്പോൾ ഞാൻ ചെയ്യുന്നതാണ്... യാതൊരു ബന്ധങ്ങളുമില്ലാത്ത ജീവിതം... മനസ്സിനും ശരീരത്തിനും ഒന്നേ പറയാനുള്ളു.. "സ്വാതന്ത്ര്യം".. . . നീ എനിക്ക് നേരെ ഒരു വിരൽ ചൂണ്ടുകയാണെങ്കിൽ മറ്റു വിരലുകൾ സകലമാന സ്ത്രീകൾക്കും നേരെയാണ്... എനിക്കൊപ്പം ജീവിക്കുന്നതും നിന്നെപ്പോലെയൊരു പെണ്ണ് തന്നെയാണ്... " "പക്ഷെ ഒന്നുറപ്പാണെടോ... . ഞാൻ തന്നെ സ്നേഹിച്ചിരുന്നു... . ആഗ്രഹിച്ചതു പോലെ ദിവ്യമായൊരു പ്രണയമായി തന്നെയതു മുന്നോട്ട് പോകട്ടെ.. ഇനിയും തടസ്സങ്ങൾ ഒന്നുമില്ലാതെ അതങ്ങനെ ഒഴുകി നടക്കും.. പ്രപഞ്ചത്തിന്റെ ശ്വാസം നിലയ്ക്കുന്നതു വരെ... !!!!" ...