ആവർത്തനം
ആവർത്തനം അവന്റേത് ഒരു ചെറിയ തലയാണ്. ചെറുപ്പത്തിലേ അത് പറഞ്ഞു അവൾ അവനെയൊരുപാട് കളിയാക്കിയിട്ടുണ്ട്.. തവിടു കൊടുത്തു വാങ്ങിയതാണ് എന്നുള്ള അവന്റെ കളിയാക്കലിനു ബദലായി.. അതു കേട്ടവൻ നിരാശനായ് കുഞ്ഞുമുഖം ചുവപ്പിച്ചു ദൂരേക്കു നോക്കിയിരിക്കും... രക്തമൊലിക്കുന്ന ആ ചെറിയ തലയോട്ടി അവൾ ശരീരത്തോട് ചേർത്ത് വെച്ചു. ചുറ്റും അന്ധതയെ വെല്ലുന്ന കൂരിരുട്ട്. ശിരസറ്റ ശരീരം നോക്കി അവൾ വാവിട്ടു കരഞ്ഞു.. ഇരുട്ടിലാനിലവിളി പ്രതിധ്വനിച്ചു. അവൾ ഞെട്ടിയെഴുന്നേറ്റു.. സമയം നാലര.. കോഴിയുടെ കൂവൽ അസഹനീയമായി തോന്നി.. നാശം.. എന്തൊരു സ്വപ്നമാണ്.. ഒരുപക്ഷേ ഇന്നലെ രാത്രിയിലെ ചില തുറന്നു പറച്ചിലുകളാവും ഇങ്ങനെയൊരു ഭയം തോന്നിപ്പിച്ചത്.. ******** ഗാഢമായ വായനയിലായിരുന്ന അവളെ ഒരു ഫോൺ കോൾ വിളിച്ചുണർത്തി.. അനിയൻകുഞ്ഞനാണ്.. ദിവസവും വിളിക്കും..ചിലപ്പോൾ മണിക്കൂറുകൾ നീണ്ടുപോകും സംസാരം.. സമയക്കുറവ് കാരണം പരാതിപ്പെട്ടാൽ രണ്ടു ദിവസം മിണ്ടാതെയിരിക്കും..പിന്നെ മൂന്നാം ദിവസം, രണ്ടു ദിവസത്തെ കടം വീട്ടലുമായി ദീർഘമായ കഥ പറച്ചിൽ തുടരും... അവന്റെ ഏവും വലിയ സുഹൃത്ത് ചേച...