Posts

Carl and Ann

 How can someone concur to some one more than  this?  Here is a rendition of the accord of two of my favourites, Carl Sagan and Ann Druyan on life and the afterlife. When Carl passed away and Ann was bombarded with questions regarding their relationship nuances, this is how she responded, “When my husband died, because he was so famous and known for not being a believer, many people would come up to me- it still sometimes happens  and ask me if Carl changed at the end and converted to a belief in an afterlife. They also frequently ask me if I think I will see him again. Carl faced his death with unflagging courage and never sought refuge in illusions. The tragedy was that we knew we would never see each other again. I don't ever expect to be reunited with Carl. But, the great thing is that when we were together, for nearly twenty years, we lived with a vivid appreciation of how brief and precious life is. We never trivialized the meaning of death by pretending it was anything other

വിശപ്പിന്റെ നിറം

ഓട്ടത്തിനിടയിൽ പാന്റ് സിലെയും മുഷിഞ്ഞ കുപ്പായത്തിലേയും കീശകൾ അയാൾ മാറിമാറി പൊത്തിപ്പിടിക്കുന്നുണ്ടായിരുന്നു. മരങ്ങളും അങ്ങിങ്ങായിക്കാണുന്ന ചെറിയ കുടിലുകളും പിന്നിലേക്ക് മാഞ്ഞു പോകുംപോലെ. താഴെ വീഴുന്നത് വരെയോടണം! അല്ല, കൂരയിൽ എത്തുന്നതുവരെയോടിയേ മതിയാകൂ. മുത്ത് ഒറ്റക്കിരുന്നു പേടിക്കുന്നുണ്ടാവും. അയാൾ ഓടുന്നതിനിടയിൽ പലവുരി തിരിഞ്ഞു നോക്കി.. ഇല്ല, പിന്നിലാരുംതന്നെയില്ല.. . ആദ്യമായിട്ടല്ല അയാൾ മോഷ്ടിക്കുന്നത്. എന്നിരുന്നാലും ഒരു ഭയം. കൈകാലുകൾ മനസ്സിനേക്കാൾ വേഗത്തിൽ ചലിക്കുകയാണ് ഭയം ഓട്ടത്തിനേക്കാൾ വേഗതയിൽ അയാളെ പിന്തുടർന്നുകൊണ്ടിരുന്നു... ദിവസം അസ്തമയത്തോട്, അടുത്തിരിക്കുന്നു. അയാൾ വേഗത കുറച്ചു, തന്റെ കൂരയുടെ മുൻവശത്തെ ചെറിയ ഒരു മരത്തിന്റെ ചാഞ്ഞു നിൽക്കുന്ന കൊമ്പിൽ പിടിച്ച് നിന്നു കിതച്ചു. ഭാരം താങ്ങാനാകാതെ ഒരു ശബ്ദത്തോടെ അയാളും ചില്ലകളും താഴേക്ക് പതിച്ചു.. ശബ്ദം കേട്ടു ഒരു പെൺകുട്ടി പുറത്തേക്കോടിയെത്തി. അയാളെ കണ്ടതും അവൾ അപ്പാ എന്ന് വിളിച്ചു അയാളു ടെ അടുക്കലേക്ക് ഓടിച്ചെന്നു. എപ്പോഴും അയാളുടെ കൈകൾ കീശയിൽ മുറുകേ പൊത്തിപ്പിടിച്ചിരുന്നു. ആ പെൺകുട്ടി വളരെ ആയാസപ്പെട്ട് അയാളെ അകത്തേക്ക് കൂട്ട

Hair

                    So, their discussions were about hair. The hair on the head, eyebrows, eyelids, nostrils, armpits, and private parts. All Hairy...the sleek fur... "From the many genes of the forty - six chromosomes of man, some hormones are produced by some genes. As a result, the hair that grows on the face is at first glance a symbol of vigor and masculinity". "He, who does not have it, is nullified in the name of being a female.  No one cares about his longings or the untimely death of the seeds he expels on the night, dreaming of a beautiful woman." "Let this conversation be a hymn to them"!!. "Let it be" !! "Please, start your story. The preface is over. " As permission was granted the first one said, "Mate, We both have enough beards. So, when we talk, the problem regarding self-esteem is unlikely to arise. And I don't  even have  to look at political correctness as well" He ran his fingers over the dark stubble

അവന്തിക

                  അവന്തിക "ഇനി നിന്റെ കൂടെ ഞാനെങ്ങനെ മനസ്സമാധാനത്തോടെ കിടന്നുറങ്ങും " അവന്തിക ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു.. ആ വഴക്കിനു ശേഷം എന്നും ഉറക്കമെഴുന്നേൽക്കുന്നത്  ഇങ്ങനെയാണ്.. ഈ വാക്കുകൾ മനസ്സിൽ നിന്നും മായുന്നില്ല .. ചില പഴയ സിനിമകളിലൊക്കെ കാണിക്കുന്നത് പോലെ, തുടരേതുടരേ എവിടെയെക്കെയോ ആവർത്തിച്ചു കേൾക്കുന്നത് പോലെ. "ഇന്ന് കൊച്ചുവെളുപ്പാങ്കാലത്തു തന്നെ ഓഫീസിൽ  പോണം" അവന്തിക മുറുമുറുത്തുകൊണ്ട് കട്ടിലിൽ നിന്നെഴുന്നേറ്റു .. "എന്തിനാടി നേരത്തെ പോണേ?" പാമ്പ് മാളത്തിൽ നിന്നും തലപ്പുറത്തെക്കിടുന്ന കണക്കെ  റൂംമേറ്റ് പുതപ്പിൽ നിന്ന് തല പുറത്തേയ്ക്കിട്ടിട്ടു  ചോദിച്ചു.  "ആ മാനേജർ കാലമാടനു രാവിലെ തന്നെ ഞാൻ പോയി ആശീർവാദം കൊടുക്കണമെന്ന്, പണ്ടാറക്കാലൻ " "ഓ പേർസണൽ മീറ്റിംഗ്... പൊളിക്ക് മോളേ " "പോടി പുല്ലേ" അവന്തിക കയ്യിൽ കിട്ടിയതെന്തോ അവൾക്കുനേരെ  വലിച്ചെറിഞ്ഞിട്ടു കുളിമുറിയിലേക്കു പോയി . ലിഫ്റ്റിൽ കയറുന്നതിനു മുന്നേയായി അവൾ വാച്ചിലേക്ക് നോക്കി..  "ഭാഗ്യം.. എട്ടുമണിയാവുന്നേയുള്ളൂ."  മൈൻഹാളിന്റെ കതകു തുറന്നപ്പോൾ ദൂ

Nazism vs Socialism

Nazism vs Socialism Adolf Hitlerഉം നാസികളും Socialist ആണ് എന്ന മണ്ടത്തരം ഒരുവൻ പൊതുവേദിയിൽ അരുൾ ചെയ്യുന്നത് കണ്ടു. അത് തിരുത്തികൊടുക്കണം എന്ന് തോന്നി അതുകൊണ്ട് എഴുതുന്നു. German Workers Partyയുടെ ഉത്ഭവകാലത്തു മുന്നോട്ടു വെച്ചിരുന്ന ആശയങ്ങൾ മിക്കതും anti-capitalist ആയിരുന്നു, Rhetoric മൊത്തത്തിൽ Egalitarianഉം ആയിരുന്നു.(നോട്ട് ദി പോയിന്റ് ) Individual Rightsനേക്കാൾ പ്രാധാന്യം common interestsനു നൽകിയിരുന്നു. പക്ഷെ Hitlerന്റെ മുഖ്യ എതിരാളികൾ എന്നും ജർമനിയിലെ ഇടതുപക്ഷ പാർട്ടി ആയ Social Democratic Party ആയിരുന്നു. World War Iനു ശേഷം ജർമൻ ജനതയുടെ അപമാനത്തിനും കാരണമായ Treaty of Versailles നു വഴങ്ങിക്കൊടുക്കുകയും ഒപ്പിടുകയും ചെയ്തത് Social Democrats ആയിരുന്നു. Hitler ന്റെ വീക്ഷണത്തിൽ Treaty of Versailles മൂലം Germany അനുഭവിച്ച സാമ്പത്തികചൂഷണവും അപമാനത്തിനും കൂട്ട് നിന്നവർ ആയിരുന്നു German Jews. ഈ rhetoricനു Czechoslovakiaയിലും Austriaയിലും support ഉണ്ടെന്നു മനസിലാക്കിയ Hitlerന്റെ tactical നീക്കം ആയിരുന്നു 1920ൽ പാർട്ടിയുടെ പേരിനു മുന്നിൽ National Socialist എന്ന വാക്കുകളും ച

ആവർത്തനം

ആവർത്തനം അവന്റേത് ഒരു ചെറിയ തലയാണ്. ചെറുപ്പത്തിലേ അത് പറഞ്ഞു അവൾ അവനെയൊരുപാട് കളിയാക്കിയിട്ടുണ്ട്.. തവിടു കൊടുത്തു വാങ്ങിയതാണ് എന്നുള്ള അവന്റെ കളിയാക്കലിനു ബദലായി.. അതു കേട്ടവൻ നിരാശനായ് കുഞ്ഞുമുഖം ചുവപ്പിച്ചു ദൂരേക്കു നോക്കിയിരിക്കും... രക്തമൊലിക്കുന്ന  ആ ചെറിയ തലയോട്ടി അവൾ ശരീരത്തോട് ചേർത്ത് വെച്ചു. ചുറ്റും അന്ധതയെ വെല്ലുന്ന കൂരിരുട്ട്. ശിരസറ്റ ശരീരം നോക്കി അവൾ  വാവിട്ടു കരഞ്ഞു.. ഇരുട്ടിലാനിലവിളി പ്രതിധ്വനിച്ചു. അവൾ ഞെട്ടിയെഴുന്നേറ്റു.. സമയം നാലര.. കോഴിയുടെ കൂവൽ അസഹനീയമായി തോന്നി.. നാശം.. എന്തൊരു സ്വപ്നമാണ്..  ഒരുപക്ഷേ ഇന്നലെ രാത്രിയിലെ ചില തുറന്നു പറച്ചിലുകളാവും ഇങ്ങനെയൊരു ഭയം തോന്നിപ്പിച്ചത്..                   ******** ഗാഢമായ വായനയിലായിരുന്ന അവളെ ഒരു ഫോൺ കോൾ വിളിച്ചുണർത്തി.. അനിയൻകുഞ്ഞനാണ്.. ദിവസവും വിളിക്കും..ചിലപ്പോൾ മണിക്കൂറുകൾ നീണ്ടുപോകും സംസാരം.. സമയക്കുറവ് കാരണം പരാതിപ്പെട്ടാൽ രണ്ടു ദിവസം മിണ്ടാതെയിരിക്കും..പിന്നെ മൂന്നാം ദിവസം, രണ്ടു ദിവസത്തെ കടം വീട്ടലുമായി ദീർഘമായ കഥ പറച്ചിൽ തുടരും... അവന്റെ ഏവും വലിയ സുഹൃത്ത് ചേച്ചി തന്നെയാണ്.. അല്ല ചേച്ചി മാത്രം.. ഭാവിയെക്കുറിച്ചുള്ള ആവ

രോമങ്ങൾ

രോമങ്ങൾ അങ്ങനെ അവരുടെ സംസാരവിഷയം  രോമങ്ങളെക്കുറിച്ചായി .  തലയിലും പുരികങ്ങളിലും കൺപോളകളിലും നാസാദ്വാരങ്ങളിലും കക്ഷങ്ങളിലും സ്വകാര്യ ഭാഗങ്ങളിലും തുടങ്ങി ശരീരമാസകലം രോമങ്ങളാണല്ലോ.. സർവ്വം  രോമമയം..  നേർത്ത മുടി..  "മനുഷ്യനുള്ള നാൽപ്പത്തിയാറ് ക്രോമസോമിൽ ഏതോ ഒരു ജീൻ കാരണമായ്  ഏതൊക്കെയോ  ഹോർമോണുകൾ .. അവയുടെ പ്രവർത്തനത്തിന്റെ ഫലമായ്  മുഖത്തു തഴച്ചു വളരുന്ന  ഇൗ പറയപ്പെടുന്ന രോമക്കൂട്ടം പ്രഥമ ദൃഷ്ട്യാ ഒരു ആഢ്യത്തവും പൗരുഷ പ്രതീകവുമാണ്" "ഇല്ലാത്തവൻ എതിർ ലിംഗത്തിന്റെ പേരാൽ തഴയപ്പെടുന്നു... അവന്റെ ആസക്തികൾക്കോ സുന്ദരിയായ സ്ത്രീയെ സ്വപ്നം കണ്ടു കൊണ്ട് ഒരു രാത്രി അവൻ പുറന്തള്ളുന്ന ശുക്ലങ്ങളുടെ അകാല മരണത്തെ കുറിച്ചോ ആരും തന്നെ ചിന്തിക്കാറുമില്ല" "ഇൗ സംഭാഷണം അങ്ങനെയുള്ളവർക്ക് ഒരു സ്തുതി ഗീതമാകട്ടെ!!.  "ആകട്ടെ"!!  അവർ ശബ്ദമുയർത്തി ചിരിച്ചു..  "താങ്കൾ പറഞ്ഞു തുടങ്ങൂ.. ആമുഖം അവസാനിച്ചിരിക്കുന്നു.". അനുവാദം ലഭിച്ച കണക്കേ ഒന്നാമൻ പറഞ്ഞു,  "നോക്കൂ സുഹൃത്തേ,  നമുക്ക് രണ്ടു പേർക്കും ധാടിയുണ്ട്. അതുകൊണ്ട് തന്നെ നമ്മൾ തമ്മിൽ സംസാരിക്കുമ്പോൾ ഒരു ആത്മാഭിമാന പ്രശ്